കെ.കെ.എം.എ ജഹ്റ ബ്രാഞ്ച് ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ ജഹ്റ ബ്രാഞ്ച് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കെ.കെ.എം.എ ജഹ്റ ബ്രാഞ്ച് ഇഫ്താർ സംഗമം ഐ.പി.സി ഓഡിറ്റോറിയത്തിൽ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് സി.എച്ച്. യൂസുഫ് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറി പി. ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു. പ്രമുഖ വാഗ്മി അബ്ദുൽ റഹ്മാൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
ജീവിതത്തിന് വെളിച്ചവും നിറവും അർഥവും പകരുന്ന ഖുർആന്റെ ആശയങ്ങൾ ജീവിതത്തോട് ചേർത്തുവെക്കാൻ റമദാൻ നമുക്ക് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ഉണർത്തി.
സമയം വളരെ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ആയുസ്സിന്റെ വില മനസ്സിലാക്കി ജീവിതത്തെ കർമംകൊണ്ട് ധന്യമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുഹമ്മദ് മിസ്ഹബ് ഖുർആൻ പാരായണം നടത്തി.
കേന്ദ്ര നേതാക്കളായ വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, വർക്കിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, സിറ്റി സോൺ പ്രസിഡന്റ് മുസ്തഫ മാസ്റ്റർ, ജനറൽ സെക്രട്ടറി വി. അബ്ദുൽ കരീം, കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.എം. ഷാഫി, അബ്ദുള്ള മുഹമ്മദ് ഫൈസി, വിവിധ ബ്രാഞ്ച് നേതാക്കളായ സാജിദ് രാമന്തളി, ശമ്മാസ്, ഷാഫി ഷാജഹാൻ എന്നിവർ പങ്കെടുത്തു.

