കെ.കെ.എം.എ ജഹറ ബ്രാഞ്ച് ഇഫ്താർ
text_fieldsകെ.കെ.എം.എ ജഹറ ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽ ശൈഖ് അബ്ദുല്ല ആമിർ അൽ ആജ്മി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ ജഹറ ബ്രാഞ്ച് ഇഫ്താർ സംഗമം ഐ.പി.സി ഓഡിറ്റോറിയത്തിൽ കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ.സി. റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
കുവൈത്തി പണ്ഡിതൻ ശൈഖ് അബ്ദുല്ല ആമിർ അൽ ആജ്മി സംസാരിച്ചു. ഉസ്മാൻ ദാരിമി അടിവാരം മുഖ്യപ്രഭാഷണം നിർവഹിച്ചു. സിറാജ് ഖുർആൻ പാരായണം നടത്തി. കെ.വി. റഫീഖ് സ്വാഗതം പറഞ്ഞു.
ഐ.പി.സി പ്രതിനിധികളായ ശൈഖ് അഹ്മദ് ജമീൽ അൽഷമ്മരി, ഫറാസ് ജാഹദ് അൽഷമ്മരി, ശൈഖ് നളീം, കെ.കെ.എം.എ പ്രതിനിധികളായ ബി.എം. ഇക്ബാൽ, അബ്ദുൽ ഗഫൂർ, ശറഫുദ്ദീൻ, മുഹമ്മദ് അലി കടിഞ്ഞിമൂല, അബ്ദുല്ലത്തീഫ് ശാദിയ, അബ്ദുറസാഖ്, കമറുദ്ദീൻ, മജീദ് എന്നിവർ സന്നിഹിതരായിരുന്നു. അബ്ദുല്ല ഫൈസി, ആരിഫ്, മമ്മൂട്ടി പട്ടാമ്പി, മുഹമ്മദ് ഇഖ്ബാൽ, ഹക്കീം, സിറാജ് , ഫഹദ്, സുബൈർ, നവാസ്, ഗഫൂർ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.

