പ്രവാചക സ്മരണയിൽ കെ.കെ.എം.എ ‘ഇശ്ഖേ റസൂൽ’
text_fieldsകെ.കെ.എം.എ ‘ഇശ്ഖേ റസൂൽ’ പരിപാടിയിൽ അമീൻ മൗലവി ചേകനൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) മതകാര്യ സമിതി നേതൃത്വത്തിൽ ‘ഇശ്ഖേ റസൂൽ- 2025’ പ്രവാചകനെ കുറിച്ചുള്ള അവതരണങ്ങളും കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷതവഹിച്ചു. അമീൻ മൗലവി ചേകനൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
‘ഇശ്ഖേ റസൂൽ’ പരിപാടി സദസ്സ്
കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ, ട്രഷറർ മുനീർ കുനിയ, കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ.സി. റഫീഖ്, ഒ.പി. ശറഫുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഈസ സാൽമിയ ഖിറാഅത്ത് നടത്തി. മതകാര്യ വിഭാഗം കേന്ദ്ര വർക്കിങ് പ്രസിഡന്റ് സംസം റഷീദ് സ്വാഗതവും അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വേണ്ടി നടത്തിയ മദ്ഹ്ഗാന മത്സരത്തിൽ റിഫ ഫാത്തിമ, മുഹമ്മദ് നസീഹ് ഷാ, മുഹമ്മദ് ഫൈസാൻ എന്നിവർ വിജയികളായി. ഓൺലൈൻ ക്വിസ് മത്സര വിജയികളെ എം.പി. നിജാസ് പ്രഖ്യാപിച്ചു.
ഇസ് ലാമിക വിഷയങ്ങളെ അധികരിച്ചു സ്റ്റേജിൽ നടത്തിയ ക്വിസ് അഹമ്മദ് കല്ലായി നിയന്ത്രിച്ചു. സജ്ബീർ കാപ്പാട്, ഫൈസൽ തിരൂർ, നയീം കാതിരി, സലീം അബ്ബാസ് പിന്തുണ നൽകി.ഇസ്മായിൽ അബുഹലീഫ, അബ്ദുൽ അസീസ് മഹ്ബൂല, എം.കെ. നിയാദ്, സാബിർ ഖൈത്താൻ, മഹമൂദ് പെരുമ്പ ഷാഫി, ഷാജഹാൻ, മുസ്തഫ എന്നിവർ വിവിധ സെക്ഷനുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

