പ്രവാചക മാതൃക ഉണർത്തി കെ.കെ.എം.എ ‘ഇശ്ഖേ റസൂൽ’
text_fieldsകെ.കെ.എം.എ ‘ഇശ്ഖേ റസൂൽ’ പരിപാടിയിൽ അമീൻ മൗലവി ചേകന്നൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ ‘ഇശ്ഖേ റസൂൽ’ പരിപാടി മങ്കഫ് നജാത്ത് സ്കൂളിൽ രക്ഷാധികാരി അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. അമീൻ മൗലവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് നബിയുടെ ജീവിതം എല്ലാ മനുഷ്യർക്കും ഒരു മാതൃകയാണെന്നും, സഹാനുഭൂതിയും കരുണയും നിറഞ്ഞ പ്രവാചക ജീവിതം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കെ.കെ.എം.എ ‘ഇശ്ഖേ റസൂൽ’ സദസ്സ്
ഇബ്രാഹിം കുന്നിൽ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ, കെ.സി. റഫീഖ്, ഒ.പി. ശറഫുദ്ദീൻ, മുനീർ കുണിയ എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതസംഘം ചെയർമാൻ റഷീദ് സംസം സ്വാഗതവും ജനറൽ കൺവീനർ അബ്ദുൽ കലാം മൗലവി നന്ദിയും പറഞ്ഞു. പ്രവാചക പ്രകീർത്തന ഗാനങ്ങൾ, ബുർദ മജ്ലിസ്,ദഫ് മുട്ട്, കോൽക്കളി, ക്വിസ് മത്സരവും നടന്നു. ഓൺലൈൻ ക്വിസിൽ ഫഹീം ഇസ്ഹാഖ്, റംഷിന ആസിഫ്, മുഹമ്മദ് കുഞ്ഞി എന്നിവർ വിജയികളായി. പി.എം. ജാഫർ, ഷംസീർ നാസർ എന്നിവർ പരിപാടി ക്രോഡീകരിച്ചു.

