കെ.കെ.എം.എ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ.കെ.എം.എ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മംഗഫ് ഹാർമണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു.
മഹാത്മജിയുടെ നേതൃത്വവും ജനകീയ സമര മുറകളുമാണ് ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിന്റെ സുവർണ കാലത്തെ വെട്ടി തെളിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു . വിദ്യാർത്ഥികളും, കർഷകരും, തൊഴിലാളികളും വനിതകളുമടക്കം കോടിക്കണക്കിന് മനുഷ്യരുടെ ത്യാഗ പൂർണമായ സമർപ്പണത്തിന്റെ പേരാണ് ഇന്ത്യ.
മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, മൗലാന അബ്ദുൽ കലാം ആസാദ്,അംബേദ്കർ എന്നിവർ അടക്കം ഒരു വലിയ നേതൃനിര സ്വതന്ത്ര്യ ഇന്ത്യയെ കെട്ടിപ്പടുകയും പുതിയ ദിശാ ബോധം നൽകുകയും ചെയ്തു എന്നും യോഗം കൂട്ടിച്ചേർത്തു. കെ.കെ.എം.എ കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കാതിരി സ്വാഗതം പറഞ്ഞു. കേന്ദ്ര ജനറൽ സെക്രട്ടറി സുൽഫിക്കർ,വർക്കിംഗ് പ്രസിഡന്റ്‌മാരായ ഒ.പി ശറഫുദ്ധീൻ, എച്ച്.എ.ഗഫൂർ, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ നിസ്സാം നാലാകത്ത്, പി.എം.ജാഫർ, ഫിറോസ് മാങ്കാവ്, അഹമ്മദ് കല്ലായി എന്നിവർ സംഘടനാ പരിപാടികൾ വിശദീകരിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് നൗഫൽ.എ.ടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

