ഫായിസിന് കെ.കെ.എം.എയുടെ ആദരം
text_fieldsഫായിസ് അഷ്റഫ് അലിക്ക് കെ.കെ.എം.എ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സൈക്കിൾയാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സ്വീകരണം നൽകി. ഫർവാനിയ ബദർ അൽസമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ പരിപാടി നിയന്ത്രിച്ചു.
കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, അഡ്മിൻ സെക്രട്ടറി ഒ.പി. ശറഫുദ്ദീൻ, സുൽഫിക്കർ, നയീം കാദിരി എന്നിവർ ആശംസകൾ നേർന്നു.
സ്വീകരണത്തിന് ഫായിസ് കെ.കെ.എം.എയെ നന്ദി അറിയിച്ചു. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചുതീർക്കുന്നതിനിടയിൽ പ്രവാസികൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഫായിസ് ഉണർത്തി. കേന്ദ്ര- സോൺ-ബ്രാഞ്ച്-യൂനിറ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കേന്ദ്ര ഫിനാസ് സെക്രട്ടറി മുനീർ കുനിയാ നന്ദി പറഞ്ഞു.

