കെ.കെ.എം.എ ഹവല്ലി ബ്രാഞ്ച് ഭാരവാഹികൾ
text_fieldsഅബ്ദു നാസർ ,ഷാഫി , ഷംസുദ്ദീൻ തിരുവല്ല
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഹവല്ലി ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹവല്ലി മുത്വവ്വ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എ.വി. അബ്ദു നാസർ അധ്യക്ഷത വഹിച്ചു. കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ് നിസാം നാലകത്ത് ഉൽബോധനപ്രസംഗം നടത്തി. ആയാർ അനസ് പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, നൗഫൽ, ജാഫർ, അബ്ദു കരീം, ഗഫൂർ, അബ്ദു ലത്തീഫ്, മുഹമ്മദ് റഈസ്, ഷറഫുദ്ദീൻ വള്ളി, കമറുദ്ദീൻ, അബ്ദുറസാഖ്, യൂസഫ് മുനിയ, tമുസ്തഫ ഏട്ടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എ.കെ നൗഷാദ് സ്വാഗവും അഷ്റഫ് നന്ദിയും പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദു നാസർ എ.വി (പ്രസി), ഷാഫി കാഞ്ഞങ്ങാട് (ജന.സെക്ര), ഷംസുദ്ദീൻ തിരുവല്ല (ട്രഷ), നിഷാദ്, അഷ്റഫ്, ഷറഫുദ്ദീൻ, അബ്ദുറഊഫ്, അബ്ദുസ്സലാം (വൈ.പ്രസി), അബ്ദുൽ റഹ്മാൻ (അഡ്മിൻ സെക്രട്ടറി).

