എ.വി. മുസ്തഫക്ക് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsകെ.കെ.എം.എ ആക്ടിങ് സെക്രട്ടറി എ.വി. മുസ്തഫക്ക് സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കെ.കെ.എം.എ ആക്ടിങ് ജനറൽ സെക്രട്ടറി എ.വി. മുസ്തഫക്ക് സംഘടന സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് രക്ഷാധികാരി അക്ബർ സിദ്ദീക്ക് ഉദ്ഘാടനം ചെയ്തു. ഒ.പി. ശറഫുദ്ദീൻ സ്വാഗതം പറഞ്ഞു. സംഘടനയുടെ ഉപഹാരം നേതാക്കൾ സമ്മാനിച്ചു.
മുനീർ കുനിയ നന്ദി പറഞ്ഞു. അഹ്മദി സോണൽ നൽകിയ യാത്രയയപ്പിൽ സോണൽ പ്രസിഡന്റ് മുഹമ്മദ് അലി കടിഞ്ഞിമൂല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.എം. ഹാരിസ് സ്വാഗതം പറഞ്ഞു. മെംബർഷിപ് കാമ്പയിനിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ഫഹാഹീൽ, അബുഹലീഫ ബ്രാഞ്ചുകൾക്കും, വ്യക്തിഗത മികവുകാട്ടിയ ഫഹാഹീൽ ബ്രാഞ്ച് ലീഡർമാരായ മുഷാൽ ചാക്കൻ, അബ്ദുറഹീം, നജുമുദ്ദീൻ എന്നിവർക്കും അബുഹലീഫ ലീഡർ ഹംസക്കുട്ടിക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. എ.വി. മുസ്തഫക്കുള്ള മെമന്റോ സമ്മാനിച്ചു.
ഭാരവാഹികളായ മുനീർ കോടി, മുനീർ കുനിയ, സംസം റഷീദ്, നിസാം നാലകത്ത്, ജാഫർ, റഫീഖ്, നൗഫൽ, സി.എം. അഷ്റഫ്, ടി. ഫിറോസ്, സലിം കൊമ്മേരി, കെ.ടി. റഫീഖ്, മുർഷിദ്, ശാഹുൽ, നൗഷാദ്, അസീസ്, നസീർ, നയീം കാതിരി, ഇസ്മായിൽ, ഇഖ്ബാൽ മുക്രി, സുബൈർ പറ്റായിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. അഡ്മിൻ സെക്രട്ടറി കെ.പി. നിയാദ് നന്ദി പറഞ്ഞു

