കെ.കെ.എം.എ ഫുട്ബാൾ ടൂർണമെന്റ് നവംബർ 15ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരളം മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഓൾ ഇന്ത്യ സെവൻസ് പ്രീമിയർ സോക്കർ ചാമ്പ്യൻഷിപ് നവംബർ 15ന് ഫഹാഹീൽ സൂഖ് സബാഹ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. കെഫാക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കുവൈത്തിലെ പ്രമുഖ 16 ടീമുകൾ പങ്കെടുക്കും.
ടൂർണമെന്റിന്റെ നടത്തിപ്പിന് സംഘാടക സമിതിക്കു രൂപം നൽകി. ഇബ്രാഹിം കുന്നിൽ (ചെയർമാൻ), അസ്ലം ഹംസ (വൈ. ചെയർ), അഹ്മദ് കല്ലായി (ജന.കൺ), ഷംസീർ നാസർ, മുഹമ്മൂദ് പെരുമ്പ, സി.എം. അഷ്റഫ് (കൺ), സി. ഖമറുദ്ദീൻ, എ.കെ. നൗഷാദ് (ജോ. കൺ), വിവിധ കമ്മിറ്റി ടീം ലീഡർമാരായി കെ.സി. റഫീഖ്, എൻജി. നവാസ് (സ്വീകരണം), നിസാമുദ്ദീൻ നാലകത്തു, എം.പി. സുൽഫിഖർ, (രജിസ്ട്രേഷൻ), കെ.സി. അബ്ദുൽ കരീം (സ്പോൺസർഷിപ്).
ഇസ്മായിൽ ഇടത്തിൽ, എം.ടി. നാസ്സർ, കെ.വി. അബ്ദുൽ അസീസ്, ഖാലിദ് ബേക്കൽ, നയീം കാദിരി, സജ്ബീർ കാപ്പാട്, എൻജിനീയർ ഫൈസൽ, മുനീർ കുണിയ എന്നിവരെ െതരഞ്ഞെടുത്തു. ഇതുസംബന്ധിച്ച് ചേർന്ന പ്രവർത്തക കൺവെൻഷനിൽ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും വർക്കിങ് പ്രസിഡന്റ് കെ.സി. റഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

