Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ ഫർവാനിയ...

കെ.കെ.എം.എ ഫർവാനിയ സോണൽ പ്രവർത്തക സംഗമം

text_fields
bookmark_border
കെ.കെ.എം.എ ഫർവാനിയ സോണൽ പ്രവർത്തക സംഗമം
cancel
camera_alt

കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ സോ​ണ​ൽ പ്ര​വ​ർ​ത്ത​ക സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള സോ​ണ​ൽ ക്യാ​മ്പു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഫ​ർ​വാ​നി​യ സോ​ണ​ൽ സം​ഗ​മം കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പ്‌ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​കെ. ഗ​ഫൂ​ർ, ശ​ഹീ​ദ് ല​ബ്ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാം ​അ​പ് സെ​ഷ​നോ​ടു​കൂ​ടി​യാ​ണ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യ​ത്. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ർ​വാ​നി​യ സോ​ൺ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി സ്വാ​ഗ​തം പ​റ​ഞ്ഞു.

സി.​പി. ഹ​സ്സ​ൻ ബ​ല്ല​ക​ട​പ്പു​റം ഖി​റാ​അ​ത്ത് ന​ട​ത്തി. ക്യാ​മ്പ്‌ ന​ട​പ​ടി​ക​ൾ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ന്നി​ൽ നി​യ​ന്ത്രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഗു​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ തോ​മ​സ് ജോ​ർ​ജ് ഒാ​ൺ​ലൈ​ൻ ക്ലാ​സെ​ടു​ത്തു. 'സാ​മൂ​ഹി​ക ബാ​ധ്യ​ത​ക​ൾ' വി​ഷ​യ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ ഓ​ൺ​ലൈ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 'ആ​രാ​ണ് ലീ​ഡ​ർ' വി​ഷ​യ​ത്തി​ൽ ശ്രീ​കാ​ന്ത് വാ​സു​ദേ​വ് ക്ലാ​സെ​ടു​ത്തു.

കെ.​കെ.​എം.​എ​യു​ടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ സം​ഘ​ട​ന ച​രി​ത്രം 'മൈ​ൽ സ്​​റ്റോ​ൺ' പ​വ​ർ പോ​യ​ൻ​റ്​ പ്ര​സ​​േ​ൻ​റ​ഷ​ൻ ന​ട​ത്തി. പ്ര​തി​സ​ന്ധി കാ​ല​ത്തും പ്ര​വാ​സി​ക​ൾ​ക്ക് ചെ​യ്ത വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള 'കെ.​കെ.​എം.​എ ഹൈ​ലൈ​റ്റ്സ്' ട്ര​ഷ​റ​ർ സി. ​ഫി​റോ​സ് അ​വ​ത​രി​പ്പി​ച്ചു.

'ഇ​രു​പ​താം വ​ർ​ഷം 20,000 അം​ഗ​ങ്ങ​ൾ' വ​ർ​ക്ക് ഷോ​പ്പി​ന്​ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​സി. ഗ​ഫൂ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ഷീ​ർ ച​ർ​ച്ച ന​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്​ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ ബി.​എം. ഇ​ക്ബാ​ൽ, മു​നീ​ർ കോ​ടി, സം​സം റ​ഷീ​ദ്, വി.​കെ. ഗ​ഫൂ​ർ, ഒ.​എം. ഷാ​ഫി, മു​സ്ത​ഫ മാ​സ്​​റ്റ​ർ, പി.​എ. അ​ബ്​​ദു​ല്ല, കെ.​ഒ. മൊ​യ്‌​തു, കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​സി. ക​രീം, നി​സാം നാ​ല​ക​ത്ത്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഫ​ർ​വാ​നി​യ സോ​ൺ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി വി. ​റ​ഷീ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Committee Meeting
News Summary - KKMA Farwaniya Zonal Working Committee Meeting
Next Story