കെ.കെ.എം.എ ഫർവാനിയ സോണൽ ലീഡേഴ്സ് മീറ്റ്
text_fieldsകെ.കെ.എം.എ ഫർവാനിയ സോണൽ ലീഡേഴ്സ് മീറ്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെഎം.എ) ഫർവാനിയ സോണൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സോണൽ പ്രസിഡന്റ് സലിം പി.പി.പി യുടെ അധ്യക്ഷതയിൽചേർന്ന യോഗം കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ ഉദ്ഘാടനം ചെയ്തു.
പി.എം.ടി അംഗം മുഹമ്മദലി അലി മാത്ര ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. കേന്ദ്ര നേതാക്കളായ എ.പി. അബ്ദുൽ സലാം, ഇക്ബാൽ ബി.എം, സംസം റഷീദ്, കെ.എച്. മുഹമ്മദ് കുഞ്ഞി, സോണൽ അഡ്മിൻ സെക്രട്ടറി അബൂബക്കർ സിദ്ദീഖ്, വിവിധ ബ്രാഞ്ച് ഭാരവാഹികളായ സജ്ബീർ അലി, മുക്താർ, റിയാസ്, മജീദ് എന്നിവർ സംസാരിച്ചു.
അബ്ദുൽ കലാം മൗലവി പ്രാർഥന നിർവഹിച്ചു. സോണൽ ജനറൽ സെക്രട്ടറി ജംഷി കൊയിലാണ്ടി സ്വാഗതവും ട്രഷറർ എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.
സോണലിന്റെ കീഴിൽ വരുന്ന അഞ്ച് ബ്രാഞ്ചുകളിലെ പ്രധാന പ്രവർത്തകരും കേന്ദ്ര ഭാരവാഹികളും പങ്കെടുത്തു. മഹ്മൂദ് പെരുമ്പ, ഉസ്മാൻ മഠത്തിൽ, സി.എ. മുഹമ്മദ്, ഗഫൂർ പി.പി, നാസർ എൻ.പി എന്നിവർ നേതൃത്വം നൽകി.

