കെ.കെ.എം.എ ഫർവാനിയ യാത്രയയപ്പ്
text_fieldsസി.വി. യൂസുഫ്, പി. ഹബീബ് എന്നിവർക്ക് കെ.കെ.എം.എ ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ സോണൽ വൈസ് പ്രസിഡന്റ് സി.വി. യൂസുഫ്, ബ്രാഞ്ച് എക്സിക്യൂട്ടിവ് മെംബർ പി.ഹബീബ് എന്നിവർക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ ബ്രാഞ്ച് യാത്രയയപ്പ് നൽകി.
ബ്രാഞ്ച് പ്രസിഡന്റ് സലിം പി.പി.പി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, കേന്ദ്ര ജന.സെക്രട്ടറി കെ.സി.റഫീഖ് എന്നിവർ ഇരുവർക്കുമുള്ള ഉപഹാരം കൈമാറി. കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.എം. ഷാഫി, സോണൽ നേതാക്കളായ പി.എം. ശരീഫ്, മഹ്മൂദ് പെരുമ്പ, ഹസ്സൻ ബല്ല, ഇസ്ഹാഖ്, മറ്റു ബ്രാഞ്ച് നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സജ്ബീർ അലി സ്വാഗതവും ട്രഷറർ ഗഫൂർ നൂർമഹൽ നന്ദിയും പറഞ്ഞു.

