കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് സാരഥികൾ
text_fieldsഗഫൂർ നൂർമഹൽ, പി. കുഞ്ഞമ്മദ്, ടി.കെ.പി. സാജിദ്, നവാസ് ഇസ്മായിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് ജനറൽ ബോഡി യോഗം ഫർവാനിയ മഗാദീർ മാളിൽ നടന്നു. സെജിബീർ അലി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിഖർ എം.പി മുഖ്യപ്രഭാഷണം നടത്തി. ടി. റിഹാബ് പ്രവർത്തന റിപ്പോർട്ടും നവാസ് ഇസ്മായിൽ സാമ്പത്തിക റിപ്പോർട്ടും ഡോ. എസ്. മുഹമ്മദ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.കെ.എം.എ ഭാരവാഹികളായ ഇബ്രാഹിം കുന്നിൽ, ബി.എം. ഇക്ബാൽ, കെ.സി. റഫീക്ക്, എച്ച്.എ. അബ്ദുൽ ഗഫൂർ, രായിൻ കുട്ടി ഹാജി, എം.പി. ജംഷിദ് എന്നിവർ ആശംസകൾ നേർന്നു. സാജിദ് ടി.കെ.പി സ്വാഗതവും നവാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു. അഹമ്മദ് കല്ലായി പരിപാടി നിയന്ത്രിച്ചു. ഒ.എം. ഷാഫി, അലി കുഞ്ഞി എന്നിവർ നേതൃത്വം നൽകി. അസ്ലം ഹംസ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: ഗഫൂർ നൂർമഹൽ (പ്രസി.), ടി.കെ.പി. സാജിദ് (ജന.സെക്ര), നവാസ് ഇസ്മായിൽ(ട്രഷ), പി. കുഞ്ഞമ്മദ് (വർ. പ്രസി), വി.അബൂബക്കർ, ടി. നദീർ, ഷഹീൻ അറക്കൽ, മൊഹീനുദ്ധീൻ, ഉജൂബ്, ഒ.കെ. മുഹമ്മദ് ഹനീഫ, ശമ്മാസ് മുസ്തഫ, ഉമ്മർ എം.വി, ഇസ്മായിൽ ഖാൻ, തൽഹത്, ടി. റിഹാബ് (വൈസ് പ്രസി.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

