കെ.കെ.എം.എ ഫർവാനിയ സോണൽ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ സോണൽ ജനറൽ കൗൺസിൽ യോഗം അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ ചേർന്നു. സോണൽ പ്രസിഡന്റ് അബ്ദുൽ നാസ്സർ വി.കെ. അധ്യക്ഷത വഹിച്ചു.
ജലീബ് ബ്രാഞ്ച് പ്രസിഡന്റ് ഖാലിദ് പ്രാർഥന നടത്തി. വർക്കിങ് പ്രസിഡന്റ് മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. സോണൽ അഡ്മിൻ സെക്രട്ടറി ജംഷിദ് പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, കേന്ദ്ര നേതാക്കളായ ഇക്ബാൽ, നിസാം, ഗഫൂർ, മുനീർ കുനിയ എന്നിവർ ആശംസകൾ നേർന്നു. സോണൽ ജനറൽ സെക്രട്ടറി എം.പി. ജംഷിദ് നന്ദി പറഞ്ഞു. റിട്ടേണിങ് ഓഫിസർ എച്ച്.എ. ഗഫൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: മുഹമ്മദ് സലിം പി.പി.പി (പ്രസി.), എം.പി. ജംഷിദ് (ജന. സെക്ര.), മൊയ്തീൻ കോയ (വർക്കിങ് പ്രസി), എസ്. മുഹമ്മദ് (ട്രഷ), അബൂബക്കർ സിദ്ദീഖ് (അഡ്മിൻ. സെക്ര.), ഉസ്മാൻ മഠത്തിൽ (കമ്മ്യൂണിക്കേഷൻ. സെക്ര.) നജുമുദീൻ സാബിർ മുഹമ്മദ്, ഗഫൂർ, മുഹമ്മദ്, ഹനീഫ പടന്ന, മഹ്മൂദ് പെരുമ്പ, സിദ്ദീഖ്, ഷമീർ, ഷംസീർ നാസ്സർ, യാക്കൂബ് എലത്തൂർ, റഫീഖ് ഉസ്മാൻ (വൈ. പ്രസി).

