കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം ഫർവാനിയ ദാറുൽ ഖുർആൻ മസ്ജിദ് സമീപമുള്ള ഫുട്ബാൾ ഗ്രൗണ്ടിൽ നടന്നു. ഇംത്തിനാൻ ഇഖ്ബാൽ ഖിറാഅത്ത് നടത്തി. കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ ഉദ്ഘാടനം ചെയ്തു. ഫർവാനിയ ബ്രാഞ്ച് പ്രസിഡന്റ് സജ്ബീർ അലി അധ്യക്ഷത വഹിച്ചു. സുബൈർ മൗലവി റമദാൻ സന്ദേശം കൈമാറി.
കെ.കെ.എം.എ ചെയർമാൻ എ.പി അബ്ദുൽ സലാം, കേന്ദ്ര നേതാക്കളായ ഇബ്രാഹിം കുന്നിൽ, ബി.എം. ഇഖ്ബാൽ, മുനീർ കുനിയ, ഒ.പി ശറഫുദ്ദീൻ, നവാസ് കാതിരി, എം.പി. സുൽഫിഖർ, കെ.എച്ച്. മുഹമ്മദ്, ഒ.എം. ഷാഫി, സംസം റഷീദ്, എച്ച്.എ. ഗഫൂർ, അസ്ലം ഹംസ, പി.എം. ശരീഫ്, മുഹമ്മദ് അലി കടിഞ്ഞിമൂല, അഷ്റഫ് മാങ്കാവ്, പി.പി.പി സലിം, ഫർവാനിയ ബ്രാഞ്ച് ട്രഷറർ നവാസ് തൃശ്ശൂർ തുടങ്ങിയവർ സംബന്ധിച്ചു. ഫർവാനിയ ബ്രാഞ്ച് അഡ്മിൻ സെക്രട്ടറി ശമ്മാസ് മുഹമ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി നിസാമുദ്ദീൻ നന്ദിയും പറഞ്ഞു.

