കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ആദരം
text_fieldsകെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ആദരം ഏറ്റുവാങ്ങിയവർ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: ഫർവാനിയ സോണൽ ഫുട്ബാൾ ടൂർണമെന്റ് വിജയികളെയും കോവിഡ് പ്രതിസന്ധിയിൽ വിവിധ പ്രവർത്തനങ്ങൾക്ക് സഹകരിച്ചവരെയും കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ആദരിച്ചു.
ബദർ അൽ സമാ ഹാളിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ് പി.പി.പി. സലിം അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് കെ.സി. റഫീഖ് ഉദ്ഘാടനം ചെയ്തു. മെമന്റോ ബ്രാഞ്ച് വർക്കിങ് പ്രസിഡൻറ് സെജ്ബീർ അലി കാപ്പാടിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര സോണൽ ബ്രാഞ്ച് ഭാരവാഹികൾ സമ്മാനിച്ചു. കേന്ദ്ര വൈസ് ചെയർമാൻ എ.പി അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര വി.പിമാരായ, കെ.എച്ച്. മുഹമ്മദ്, അബ്ദുൽ കലാം മൗലവി, സുൽഫിക്കർ, ഒ.പി. ഷറഫുദ്ദീൻ, സുൽഫിക്കർ, ഫർവാനിയ സോണൽ പ്രസിഡന്റ് നാസർ, അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ്, ഖൈത്താൻ ബ്രാഞ്ച് പ്രസിഡന്റ് സാബിർ എന്നിവർ ആശംസകൾ നേർന്നു.
സോണൽ നേതാക്കളായ മഹ്മൂദ് പെരുമ്പ, പി.എം. ശരീഫ്, സി.വി. യൂസുഫ്, എൻ.പി. നാസർ, ബ്രാഞ്ച് ട്രഷറർ ഗഫൂർ നൂർമഹൽ, ഷഹീൻ, ഷമാസ്, നദീർ, മൊയ്നുദ്ദീൻ, നിസാം, തൽഹത്ത്, അസ്ലം എന്നിവർ നേതൃത്വം നൽകി. ബ്രാഞ്ച് ജന. സെക്രട്ടറി സാജിദ് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

