നൗഷാദിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsനൗഷാദിന് കെ.കെ.എം.എയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എറണാകുളം കോതമംഗലം സ്വദേശി നൗഷാദിന് കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് യാത്രയയപ്പ് നൽകി.
കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് നീണ്ട 34 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ മൻഗഫ് ബ്രാഞ്ച് പ്രസിഡന്റ് സുബൈർ പാറ്റയിൽ അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ ബ്രാഞ്ചിന്റെ ഉപഹാരം സമ്മാനിച്ചു. കേന്ദ്ര-സോൺ നേതാക്കളായ സംസം അബ്ദുൽ റഷീദ്, ടി.കെ. റഫീഖ്, ബ്രാഞ്ച് മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ്, മറ്റ് ബ്രാഞ്ച് നേതാക്കൾ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഗഫൂർ ഉള്ളൂർ സ്വാഗതവും അഷ്റഫ് മൂസ നന്ദിയും പറഞ്ഞു.

