മുനീർ കോടിക്ക് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsമുനീർ കോടിക്ക് നൽകിയ യാത്രയയപ്പ് യോഗത്തിൽ കെ.കെ.എം.എ അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന മുനീർ കോടിക്ക് കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം മൗലവി ഖുർആൻ പാരായണം ചെയ്തു.
കെ.കെ.എം.എ സ്നേഹോപഹാരം ചടങ്ങിൽ നേതാക്കൾ കൈമാറി. കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, വർക്കിങ് പ്രസിഡന്റ്മാരായ ബി.എം. ഇക്ബാൽ, എച്ച് .എ. ഗഫൂർ, പി.എ. അബ്ദുല്ല, മജീദ് റവാബി, കെ. എച്ച്. മുഹമ്മദ് കുഞ്ഞി, കെ.സി. അബ്ദുൽ കരീം, ഫർവാനിയ സോൺ പ്രസിഡന്റ് വി.കെ. അബ്ദുൽ നാസർ, അഹ്മദി സോൺ പ്രസിഡന്റ് മുഹമ്മദ് അലി കടിഞ്ഞിമൂല, സിറ്റി സോൺ ട്രഷറർ ഹമീദ് മുൽക്കി, ബ്രാഞ്ച് നേതാക്കളായ മുർഷിദ് (ഫഹഹീൽ), ഇസ്മായിൽ (അബുഹലീഫ), ഫിറോസ് മാങ്കാവ് (ഫിന്താസ്), ഹുസൈൻ മടവൂർ (മംഗഫ്), ശാഹുൽ (മെഹബൂല), എൻ.കെ.അബ്ദുൽ റസാഖ് (സാൽമിയ), യൂസുഫ് റഷീദ് (കർണാടക), ജാഫർ പി. കെ (ഹവല്ലി), കെ.എം ഇക്ബാൽ (ജഹ്റ), കെ.വി. ബാദുഷ (സിറ്റി), മുഹമ്മദ് സലീം പി.പി.പി (ഫർവാനിയ), സിദ്ദിഖ് (സബ്ഹാൻ), അബ്ദുൽ ലത്തീഫ് ചങ്ങരംകുളം (അബ്ബാസിയ), ഖാലിദ് മൗലവി (ജലീബ്), എം.കെ. സാബിർ (ഖൈത്താൻ), ഹനീഫ് പടന്ന എന്നിവർ സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും, ട്രഷറർ മുനീർ കുണിയ നന്ദിയും പറഞ്ഞു. നാൽപ്പത്തി രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് മുനീർ കോടി നാട്ടിലേക്ക് മടങ്ങുന്നത്.

