കെ.കെ.എം.എ യാത്രയയപ്പ്
text_fieldsയാത്രയയപ്പ് യോഗത്തിൽ എ.വി. മുസ്തഫക്ക് കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് കമ്മിറ്റി
സ്നേഹോപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി എ.വി. മുസ്തഫക്ക് കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച് കമ്മിറ്റി യാത്രയയപ്പ് നൽകി.കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് എം.പി. നിജാസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര നേതാക്കളായ രക്ഷാധികാരി പി.കെ. അക്ബർ സിദ്ദിഖ്, നവാസ് കാതിരി, മുനീർ കുനിയാ, നിസ്സാം നാലകത്ത്, സംസം റഷീദ്, എ.ടി. നൗഫൽ, അഹ്മദി സോൺ നേതാക്കളായ പ്രസിഡന്റ് മുഹമ്മദ് അലി കടിഞ്ഞിമൂല, പി.എം. ഹാരിസ്, സി.എം. അഷ്റഫ്, എ. മുർഷിദ്, സി.എച്ച്. മുഷാൽ എന്നിവർ സംസാരിച്ചു.ഫഹാഹീൽ ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹോപഹാരം എ.വി. മുസ്തഫ ഏറ്റുവാങ്ങി. ബ്രാഞ്ച് ജനറൽ സെക്രട്ടറി നയീം കാതിരി സ്വാഗതവും ഹനൂദ് നന്ദിയും പറഞ്ഞു.

