കെ.കെ.എം.എ കുടുംബ ക്ഷേമനിധി വിതരണം കോഴിക്കോട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷനിൽ (കെ.കെ.എം.എ) അംഗമായിരിക്കെ മരണപ്പെട്ട 19 അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ക്ഷേമനിധി ചൊവ്വാഴ്ച അവരുടെ കുടുംബങ്ങളെ ഏൽപിക്കും. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിനാണ് പരിപാടി.
സംഘടന അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഒത്തുചേരലാകും ഇത്. എൻജിനീയർ സലാഹുദ്ദീൻ (വൈസ് ചെയർമാൻ, ആസ്റ്റർ മിംസ് അക്കാദമി), പണ്ഡിതൻ അൽഹാഫിള് അനസ് മൗലവി, ഡോ. ഇദ്രീസ് (തണൽ), കെ.കെ.എം.എ കേന്ദ്ര-സംസ്ഥാന നേതാക്കൾ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ കുടുംബ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് കെ.കെ.എം.എ പതിറ്റാണ്ടുകളായി തുടരുന്നതാണ് ക്ഷേമനിധി. ഇതുവരെ 222 പേരുടെ കുടുംബങ്ങൾക്ക് സഹായം നൽകി.

