കെ.കെ.എം.എ ഈദ് മെഹ്ഫിൽ
text_fieldsകെ.കെ.എം.എ ഈദ് മെഹ്ഫിൽ പരിപാടിയിൽ ഇബ്രാഹിം കുന്നിൽ സംസാരിക്കുന്നു
കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ സോണൽ പെരുന്നാൾ ദിനത്തിൽ ഈദ് മെഹ്ഫിൽ -23 സംഘടിപ്പിച്ചു. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ ഈദ് മെഹ്ഫിൽ ഗാനമേള, കോൽക്കളി തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
റഹൂഫ് തളിപ്പറമ്പ്, സിദ്ദീഖ് മാടായി, സായൂഫ്, സലാം സഞ്ജു, റിയാസ്, മിഷാൽ, സജി ആർച്ച, അൻവർ നസീർ, ദിൽബർ നിസാം എന്നിവർ ഗാനമാലപിച്ചു. ഹസ്സൻ ബല്ലയുടെ നേതൃത്വത്തിൽ റഹ്മാനിയ ആർട്സ് ആൻഡ് സ്പോർട്സ് കാഴ്ചവെച്ച കോൽക്കളി പരിപാടിയിൽ ആവേശം തീർത്തു.
റഹ്മാനിയ ആർട്സ് ആൻഡ് സ്പോർട്സ് അവതരിപ്പിച്ച കോൽക്കളി
കെ.കെ.എം.എ ഫർവാനിയ സോൺ പ്രസിഡന്റ് വി.കെ. നാസർ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ പെരുന്നാൾ സന്ദേശം നൽകി. വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ. ബഷീർ, കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി നൗഫൽ, മറ്റു ഭാരവാഹികളായ മജീദ് റവാബി, സംസം റഷീദ്, ജംഷീദ്, മൊയ്തീൻ കോയ, എസ്. മുഹമ്മദ്, സി.എം. അഷ്റഫ്, ഫിറോസ് മാങ്കാവ്, പി.പി.പി. മുഹമ്മദ് സലിം, ലത്തീഫ് ചങ്ങരംകുളം, സിദ്ദീഖ്, ഫൈസൽ, സാജിദ്, അർഷാദ് ശരീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സോണൽ ജനറൽ സെക്രട്ടറി വി. റഷീദ് സ്വാഗതവും മഹ്മൂദ് പെരുമ്പ നന്ദിയും പറഞ്ഞു.

