കെ.കെ.എം.എ ‘ഈദ് മധുരം’
text_fieldsകെ.കെ.എം.എ ‘ഈദ് മധുരം’ പരിപാടി അക്ബർ സിദ്ദീഖ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ അഹ്മദി സോണൽ ചെറിയ പെരുന്നാൾ ദിനത്തിൽ ‘ഈദ് മധുരം’ എന്ന പേരിൽ പ്രവർത്തകസംഗമം സംഘടിപ്പിച്ചു. സൂഖ് സഭ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫഹാഹീൽ, അബു ഹലീഫ, മഹ്ബുല്ല, മംഗഫ്, ഫിൻതാസ് ബ്രാഞ്ചുകളിൽനിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
കൺവീനർ എ.ടി. നൗഫൽ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് സി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി റഫീഖ് കെ.സി എന്നിവർ സംബന്ധിച്ചു. വിവിധ ബ്രാഞ്ച് നേതാക്കളായ നിജാസ് എം.പി, ഷറഫുദ്ദീൻ, ഷാഹുൽ, അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. സോണൽ ആക്ടിങ് സെക്രട്ടറി യാസീൻ നന്ദി പറഞ്ഞു.

