കെ.കെ.എം.എ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം
text_fieldsകെ.കെ.എം.എ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ഡോ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
കെ.കെ.എം.എ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണ സദസ്സ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) വിദ്യാർഥി സ്കോളർഷിപ് വിതരണോദ്ഘാടനം കാലിക്കറ്റ് സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ നിർവഹിച്ചു. കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ. സിദ്ദീഖ് ആമുഖ പ്രഭാഷണം നടത്തി. മുൻ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കിങ് അബ്ദുൽ അസീസ് സർവകലാശാല മുൻ അസിസ്റ്റൻറ് പ്രഫസർ ഇസ്മായിൽ മരുതേരി മോട്ടിവേഷൻ ക്ലാസ് എടുത്തു.
ചെയർമാൻ എ.പി. അബ്ദുസ്സലാം, വർക്കിങ് പ്രസിഡന്റ് സംസം റഷീദ്, വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ കരീം, നയീം ഖാദിരി എന്നിവർ ആശംസകൾ നേർന്നു. ആർ.വി. അബ്ദുൽ ഹമീദ് മൗലവി പ്രാർഥന നടത്തി. കെ.കെ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മേലടി സ്വാഗതവും വർക്കിങ് പ്രസിഡന്റ് എ.വി. മുസ്തഫ നന്ദിയും പറഞ്ഞു.
ഉന്നത വിജയം കൈവരിച്ച 43 വിദ്യാർഥികൾക്കാണ് ഈ വർഷം കെ.കെ.എം.എ സ്കോളർഷിപ് നൽകിയത്. സലീം അറക്കൽ, യു.എ. ബക്കർ, കെ.ടി. അബ്ദുസ്സലാം, എ.ടി. മുസ്തഫ, അബ്ദുസ്സലാം മലപ്പുറം, മജീദ് കളത്തിൽ, സുബൈർ ഹാജി, ദിലിപ് കോട്ടപ്പുറം, സെയ്ത് മുഹമ്മദ് തൃശൂർ, എം.സി. ഷറഫുദ്ദീൻ, അബ്ദു കുറ്റിച്ചിറ, അലിക്കുട്ടി ഹാജി, സി.കെ. അബ്ദുൽ അസീസ്, അലി കരിമ്പ, മുഹമ്മദ് കോയ, ഇസ്ഹാക്ക് കണ്ണൂർ, എം.കെ. മുസ്തഫ, ഉമ്മർ മലപ്പുറം, കെ.പി. അഷ്റഫ്, കുഞ്ഞാവ മലപ്പുറം, അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് വിതരണം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

