കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദനവും
text_fieldsകെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനത്തിൽ സംഘാടകരും വിദ്യാർഥികളും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ തൃശ്ശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ചേരമാൻ ജുമാ മസ്ജിദ് ഖത്തീബ് ഡോ. മുഹമ്മദ് സലീം നദ്വി ഉദ്ഘാടനം ചെയ്തു. നെഷ അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നടത്തി. ഡോ. ഷൈമ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
എച്ച്.യു. ഹാഷിം ഉദ്ബോധന പ്രസംഗം നടത്തി. കെ.കെ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് അലിക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി യു.എ. ബക്കർ, സെക്രട്ടറി അബ്ദുൽ സലാം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കെ.കെ.എം.എ ജില്ല സെക്രട്ടറി ഷാനവാസ് സ്വാഗതവും അബ്ദുൽ ജലാൽ നന്ദിയും പറഞ്ഞു.

