Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ വിദ്യാഭ്യാസ...

കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം; കാഞ്ഞങ്ങാട് ബിഗ് മാൾഓഡിറ്റോറിയത്തിൽ സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം; കാഞ്ഞങ്ങാട് ബിഗ് മാൾഓഡിറ്റോറിയത്തിൽ സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അംഗങ്ങളുടെ മക്കൾക്ക് സംസ്ഥാന തലത്തിൽ നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണത്തിന് കാസർകോട്ട് തുടക്കം. കാഞ്ഞങ്ങാട് ബിഗ് മാൾഓഡിറ്റോറിയത്തിൽ ചടങ്ങ് സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ല പ്രസിഡണ്ട്‌ സി.എച്ച്. അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശൻ, കെ.കെ.എം.എ സംസ്ഥാന പ്രസിഡണ്ട്‌ അബ്ദുൽ റസാഖ് മേലടി, മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമത് പാലക്കി, സഗീർ തൃക്കരിപ്പൂർ, ടി.എം.സി ജാഫർ, പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, എൻ.എ. മുനീർ, ബഷീർ ആറങ്ങാടി, കെ.കെ.എം.എ സെന്റർ കമ്മിറ്റി ട്രഷറർ മുനീർ കുനിയ, സംസ്ഥാന രക്ഷധികാരി കെ.കെ. കുഞ്ഞബ്ദുള്ള, അബ്ദുൽ ഫത്തഹ് തയ്യിൽ, പി.എം.എച്ച്. അബൂബക്കർ, സി.കെ. സത്താർ, അബ്ദുകുറ്റിച്ചിറ എന്നിവർ ആശംസ നേർന്നു. അഹമ്മദ് ഇടച്ചാകൈ, എ.ജി. അബ്ദുള്ള, ടി.കെ. കലാം, ഹനീഫ കൊട്ടോടി, പി.കുഞ്ഞാമത്, പി.പി. കുഞ്ഞബ്ദുള്ള, ഇസ്മായിൽ, എം.ഫാറൂഖ് , കെ.കെ.പി.അബൂബക്കർ എന്നിവർ നേതൃത്വം നൽകി. കെ.കെ.എം.എ കാസർകോട് ജില്ല ജനറൽ സെക്രട്ടറി ദിലീപ് കോട്ടപ്പുറം സ്വാഗതവും, ട്രഷറർ അഹമ്മദ് കടിഞ്ഞിമൂല നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KKMA Education Award Distribution; Inaugurated by MLA Sandeep Varier at Kanhangad Big Mall Auditorium
Next Story