കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് നേടിയ കുട്ടികൾ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: മലപ്പുറം ജില്ലയിൽനിന്നും എസ്. എസ്.എൽ.സി, പ്ലസ് ടു, മദ്റസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ കേരള മുസ് ലീം അസോസിയേഷൻ (കെ.കെ.എം.എ) ജില്ല കമ്മിറ്റി അവാർഡുകൾ നൽകി ആദരിച്ചു. തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.കെ.എം.എ ജില്ല പ്രസിഡന്റ് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി റസാഖ് മേലടി മുഖ്യപ്രഭാഷണം നടത്തി. നജീബ് മൂടാടി മോട്ടിവേഷൻ ക്ലാസ് എടുത്തു. ഖുർആൻ സ്വന്തം കൈപ്പടയിൽ മനോഹരമായി എഴുതി വിസ്മയം തീർത്ത ബിരുദാനന്തര ബിരുദ വിദ്യാർഥിനി കെ.എം. അൻഷിദയെ ചടങ്ങിൽ ആദരിച്ചു.
കെ.കെ.എം.എ ഓർഗനൈസിങ് സെക്രട്ടറി യു.എ ബക്കർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അലിക്കുട്ടി ഹാജി, അബ്ദുസ്സലാം വൈലത്തൂർ, കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി എന്നിവർ പ്രസംഗിച്ചു. കുഞ്ഞാവ ആലുങ്ങൽ, മൂസ രായിൻ, സീതി തിരൂർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
അലി മംഗലം, റഷീദ് ചേരന്നൂർ, മുഹമ്മദ് കുട്ടി പരപ്പനങ്ങാടി, ഹമീദ് പൊന്നാനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി അബ്ദുസ്സലാം കുറുക്കോൾ സ്വാഗതവും ബഷീർ പയ്യനങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

