Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ പൊതുകിണർ...

കെ.കെ.എം.എ പൊതുകിണർ സമർപ്പിച്ചു

text_fields
bookmark_border
കെ.കെ.എം.എ പൊതുകിണർ സമർപ്പിച്ചു
cancel
camera_alt

കെ.കെ.എം.എ പൊതുകിണർ പാലക്കാട് ജില്ലയിലെ ചെമ്പ്രയിൽ പഞ്ചായത്ത്

പ്രസിഡൻ്റ്

ജമീല ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സോഷ്യൽ പദ്ധതിയുടെ കീഴിൽ നിർമാണം പൂർത്തിയാക്കിയ പൊതുകിണർ പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറപഞ്ചായത്തിലെ ചെമ്പ്രയിൽ സമൂഹത്തിനായി തുറന്ന് കൊടുത്തു. കെ.കെ.എം.എ പൂർത്തിയാക്കുന്ന 28ാമത്തെ പൊതുകിണറാണിത്.

തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ കേരള സംസ്ഥാന പ്രസിഡന്റ്‌ അബ്ദുൽ റസാഖ് മേലടി അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര സി.എഫ്.ഒ മുഹമ്മദലി മാത്ര മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് പ്രാദേശിക വാർഡ്മെമ്പർമാരായ ശ്രീജ, അബ്ദുൽ ഖാദർ, അബൂബക്കർ, മഹല്ല് കമ്മറ്റി സെക്രട്ടറി ഹൈദ്രോസ്,സൈയ്‌ത്

മുഹമ്മദ്കൊടുങ്ങല്ലൂർ, അലിക്കുട്ടി ഹാജി,കെ.ടി. അബ്ദുൽ സലാം, സിദ്ധീഖ് പൊന്നാനി, ഷംസുദ്ധീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം ഖിറാഅത്ത് നടത്തി. കെ.കെ.എം.എ പാലക്കാട്‌ ജില്ല പ്രസിഡൻ്റ് സി.കെ അബ്ദുൽ അസീസ് സ്വാഗതവും, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.എ ബക്കർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kkmakuwaithpublic wellgulf
News Summary - KKMA dedicates public well
Next Story