അംഗങ്ങളിൽ ഉണർവേകി കെ.കെ.എം.എ ‘കൊളീജിയം- 2025’
text_fieldsകെ.കെ.എം.എ ബ്രാഞ്ച് ലീഡേഴ്സ് ‘കൊളീജിയം- 2025’ൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ആക്റ്റീവ് ലീഡേഴ്സ് മീറ്റ് ‘കൊളീജിയം- 2025’ വഫ്റ റിസോർട്ടിൽ നടന്നു. കേന്ദ്ര ചെയർമാൻ എ.പി.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് ഒ.പി.ശറഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, വർക്കിങ് പ്രസിഡന്റ് എച്ച്.എ. ഗഫൂർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംഘടന പ്രവർത്തനവും സാമ്പത്തിക സംവിധാനവും കേന്ദ്ര ട്രഷറർ മുനീർ കുനിയ വിവരിച്ചു.
കെ.കെ.എം.എ ‘കൊളീജിയം- 2025’ സദസ്സ്
കെ.ടി.റഫീഖ്, നയീം ഖാദിരി, എഞ്ചിനീയർ ഫൈസൽ, മുഖ്താർ ജലീബ്, റഹൂഫ് മെഹബൂല, ജംഷീദ് കൊയിലാണ്ടി, ഇസ്മായിൽ അബു ഹലീഫ, നൂറുദ്ദീൻ സബ്ഹാൻ, ഹബീബ്റഹ്മാൻ സാൽമിയ, ഷമീർ മെഹബൂല, നബീൽ മംഗഫ് എന്നിവർ സംസാരിച്ചു. കേന്ദ്ര സി.എഫ്.ഒ സയ്യിദ് റഫീഖ്, കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ എന്നിവർ ആശംസ അർപ്പിച്ചു. മുതിർന്ന നേതാക്കളായ, കെ.സിദ്ദിഖ്, പി.കെ. അക്ബർ സിദ്ദിഖ്, എൻ.എ.മുനീർ, അബ്ദുൽഫത്താഹ് തയ്യിൽ എന്നിവർ നാട്ടിൽ നിന്നും ഓൺലൈൻ വഴി ആശംസകൾ നേർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ പി.എം.ജാഫർ സ്വാഗതവും, വൈസ് പ്രസിഡന്റ് എ.ടി.നൗഫൽ നന്ദിയും പറഞ്ഞു. അഹമ്മദ് കല്ലായി,കെ.സി. റഫീഖ്, സുൽഫികർ, പി.എം.ശരീഫ്, പി.പി.സലീം,പി.എം. ഹാരിസ്, ലത്തീഫ് ഷെദിയ, നയീം ഖാദിരി, ഇസ്മായിൽ അബു ഹലീഫ, ഗഫൂർ ഉള്ളൂർ, നിജാസ് ഫഹഹീൽ, നീയാദ് ഫിന്താസ്, അസിസ് മഹ്ബൂല, നസീർ, ഫിന്താസ്, എം.ടി. നാസർ, കെ.ടി.റഫീഖ്, ഷറഫുദ്ദീൻ വള്ളി, ഷബീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

