Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.എം.എ സിറ്റി സോൺ യാത്രയയപ്പ്

text_fields
bookmark_border
കെ.കെ.എം.എ സിറ്റി സോൺ യാത്രയയപ്പ്
cancel
camera_alt

എ.​വി. മു​സ്ത​ഫ​ക്ക് കെ.​കെ.​എം.​എ സി​റ്റി സോ​ണും വി​വി​ധ ബ്രാ​ഞ്ചു​ക​ളും ന​ൽ​കി​യ യാ​ത്ര​യ​പ്പ്

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ കേന്ദ്ര മതകാര്യ വിഭാഗം വൈസ് പ്രസിഡന്റും ആക്ടിങ് കേന്ദ്ര ജനറൽ സെക്രട്ടറിയുമായ എ.വി. മുസ്തഫക്ക് കെ.കെ.എം.എ സിറ്റി സോണും അഞ്ചു ബ്രാഞ്ചുകളും സംയുക്തമായി യാത്രയയപ്പ് നൽകി.രക്ഷാധികാരി പി.കെ. അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സോണൽ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ശാദിയ കർണാടക അധ്യക്ഷത വഹിച്ചു.

സിറ്റി സോണൽ പ്രസിഡന്റ് മുസ്തഫ ഉപഹാരം നൽകി.കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇഖ്‌ബാൽ ബി.എം, വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, കേന്ദ്ര സി.എഫ്.ഒ സയ്യിദ് റഫീഖ്, വർക്കിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എച്ച്.എ, ശറഫുദ്ദീൻ ഒ.പി, കെ.ഒ. മൊയ്‌ദു, കെ.സി. അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ കർണാടക, മുഹമ്മദ് കുട്ടി, ജാഫർ, ശറഫുദ്ദീൻ വള്ളി സിറ്റി, റസാഖ് സാൽമിയ, കമറുദ്ദീൻ ജഹ്‌റ, യൂസുഫ് റഷീദ് കർണാടക, അഷ്‌റഫ് ഹവല്ലി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ്‌ റഈസ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKMA City Zone Farewell
Next Story