Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.എം.എ സിറ്റി സോണൽ കാർഷിക സെമിനാർ

text_fields
bookmark_border
കെ.കെ.എം.എ സിറ്റി സോണൽ കാർഷിക സെമിനാർ
cancel

കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോണൽ ആർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. സാൽമിയ സുന്നി സെന്ററിൽ നടന്ന സെമിനാറിൽ 'പ്രവാസിയും കൃഷിയും' എന്ന പ്രമേയത്തിൽ ഷാജി തണ്ടോറ വിഷയാവതരണം നടത്തി. 'മണ്ണും പരിചരണവും' എന്ന വിഷയത്തിൽ അബ്ദുല്ല കാരാമ്പ്ര കാർഷിക പഠന ക്ലാസ് നയിച്ചു. കാർഷിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള പോസ്റ്റർ പ്രദർശനവും നടന്നു. വിവിധ ബ്രാഞ്ചുകളിലെ തെരഞ്ഞെടുത്ത പ്രസംഗകരുടെ അവതരണവും ഉണ്ടായി.

മുഹമ്മദ് ജമീൽ ഖിറാഅത്ത് നടത്തി. കെ.കെ.എം.എ സിറ്റി സോണൽ വർക്കിങ് പ്രസിഡന്റ്‌ അബ്ദു റസാക്ക് എൻ.കെ അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ കേന്ദ്ര പ്രസിഡണ്ട് കെ.സി റഫീഖ് ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഷാദിയ പരിപാടി ഏകോപിപ്പിച്ചു. കെ.കെ.എം.എ ചെയർമാൻ ഇബ്രാഹിം കുന്നിൽ, കേന്ദ്ര നേതാക്കളായ ഒ.പി ഷറഫുദ്ദീൻ, ഒ.എം ഷാഫി, അബ്ദുൽ ജബ്ബാർ ഗുർപ്പൂർ, കെ.എച്ച് മുഹമ്മദ് കുഞ്ഞി, അഹമ്മദ് കല്ലായി, കെ.സി അബ്ദുൽ കരീം, സോണൽ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ വള്ളി , അഹ്മദി സോണൽ ജനറൽ സെക്രട്ടറി നയീം കാദിരി എന്നിവർ ആശംസകൾ അർപ്പിച്ചു.

യൂസഫ് റഷീദ് സ്വാഗതവും സോണൽ വൈസ് പ്രസിഡണ്ട് ജാഫർ പി.കെ. നന്ദിയും പറഞ്ഞു. ഖമറു ജഹ്‌റ, റഈസ് മടവൂർ, അബ്ദുള്ള വാവാട്, മുഹമ്മദ് കുട്ടി,കെ.സി. മജീദ്, ഷാഫി ഹവല്ലി, ബാദുഷ.കെ.വി, ഖാലിദ് കൂമ്പ്ര, എം.കെ. ബഷീർ, അമാനുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKMA City Zonal Agricultural Seminar
Next Story