കെ.കെ.എം.എ വീട് നിർമിച്ചു നൽകുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഭവന പദ്ധതിയുടെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ജൂൺ 22ന്.
കർണാടകയിലെ നെലിയടി, കുക്കെജ് ഈ ഗ്രാമങ്ങളിലാണ് വീടുകൾ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. കർണാടക സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ സഹകരണത്തിൽ മികച്ച ഗുണനിലവാരത്തോടെയാണ് വീടുകൾ തയാറാക്കിയതെന്ന് കെ.കെ.എം.എ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ കെ.കെ.എം.എ നേതാക്കളായ പി.കെ.അക്ബർ സിദ്ദിഖ്, എ.ൻ.എ. മുനീർ, അബ്ദുൽ ഫത്താഹ് തയ്യിൽ, കെ. കെ. കുഞ്ഞബ്ദുള്ള, റസാഖ് മേലാടി കൂടാതെ കെ.കെ.എം.എ കേന്ദ്ര - സംസ്ഥാന - ജില്ല നേതാക്കൾ പങ്കെടുക്കും.

