ചന്ദ്രയാൻ വിജയം ആഘോഷിച്ച് കെ.കെ.എം.എ
text_fieldsകെ.കെ.എം.എ പ്രവർത്തകർ ചന്ദ്രയാൻ വിജയാഘോഷത്തിൽ
കുവൈത്ത് സിറ്റി: ചന്ദ്രയാൻ -3ന്റെ വിജയകരമായ വിക്ഷേപണം ആഘോഷിച്ച് കെ.കെ.എം.എ. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന് മധുരം വിതരണം ചെയ്തും ബലൂണുകൾ പറത്തിയും ഇന്ത്യൻ പതാക വീശി ചന്ദ്രയാൻ അഭിനന്ദന പോസ്റ്ററിനൊപ്പം ഗ്രൂപ് ഫോട്ടോ എടുത്തുമാണ് കെ.കെ.എം.എ ആഘോഷിച്ചത്. രാജ്യം നേടിയ ഈ ഐതിഹാസിക വിജയം കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടെ എന്ന് കെ.കെ.എം.എ ആശംസിച്ചു. യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വർക്കിങ് പ്രസിഡന്റുമാരായ കെ. ബഷീർ, ബി.എം. ഇക്ബാൽ, എച്ച്.എ. ഗഫൂർ, കേന്ദ്ര നേതാക്കളായ കെ.എച്ച്. മുഹമ്മദ് കുഞ്ഞി, മജീദ് റവാബി, നിസാം നാലകത്ത്, അബ്ദുൽ കലാം മൗലവി, ലത്തീഫ് എടയൂർ, സുൽഫിക്കർ നൗഫൽ, പി.എം. ജാഫർ, ഒ.എം. ഷാഫി, വി.കെ. നാസർ എന്നിവർ ആശംസ നേർന്നു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും അഡ്മിൻ സെക്രട്ടറി ഒ.പി. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

