കടൽത്തീരം ശുചീകരിച്ച് കെ.കെ.എം.എ ആഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കുവൈത്ത് കടൽത്തീരം ശുചീകരിച്ചു. മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള കെ.കെ.എം.എ പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് ബി.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് ശേലാത്, കെ.കെ.എം.എ വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര ഭാരവാഹികൾ, സോൺ ബ്രാഞ്ച് യൂനിറ്റ് നേതാക്കൾ പങ്കെടുത്തു.
റിയാസ് അബ്ബാസിയ, ലത്തീഫ് എടയൂർ, ഷാഫി ഷാജഹാൻ, എച്ച്.എ. ഗഫൂർ, പി.എം. ഹാരിസ്, സജ്ബീർ കാപ്പാട്, സി.എം. അഷ്റഫ്, നൗഷാദ് കർണാടക, സുബൈർ മംഗഫ്, ഷഫീഖ് ജലീബ്, നയീം ഖാദിരി, ഖാലിദ് ബേക്കൽ, ഷംസീർ നാസർ എന്നിവർ നേതൃത്വം നൽകി. കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും പി.എം. ജാഫർ നന്ദിയും പറഞ്ഞു.
