കെ.കെ.എം.എ വീട് നിർമിച്ചുനൽകി
text_fieldsകെ.കെ.എം.എ ഭവനപദ്ധതിയുടെ താക്കോൽദാനം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) അബ്ബാസിയ ബ്രാഞ്ചും റിഗ്ഗായി യൂനിറ്റും സംയുക്തമായി പ്രഖ്യാപിച്ച ‘ഇസ്മായിൽ ഇക്കാക്ക് ഒരു വീട്’ ഭവനപദ്ധതിയുടെ താക്കോൽദാന ചടങ്ങ് അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്നു.
കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സോണൽ, ബ്രാഞ്ച് യൂനിറ്റ് നേതാക്കൾ സംയുക്തമായി വീടിന്റെ താക്കോൽ ഇസ്മായിലിന് കൈമാറി.
കെ.കെ.എം.എ വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ കലാം മൗലവി, എച്ച്.എ. ഗഫൂർ, നിസാം നാലകത്ത്, അബ്ദുൽ മജീദ് റവാബി, ബ്രാഞ്ച് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ റഫീഖ് ഉസ്മാൻ, മൻസൂർ താത്തനാത്, റിഗ്ഗയി യൂനിറ്റ് പ്രസിഡന്റ് റഹീം അരീക്കാടി എന്നിവർ ആശംസ നേർന്നു. യൂനിറ്റ് സെക്രട്ടറി ഷബീബ് എലത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.കെ.എം.എ ഫർവാനിയ സോണൽ പ്രസിഡന്റ് വി.കെ. അബ്ദുൽ നാസർ പ്രോജക്ട് വിശദീകരിച്ചു.
അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറി അർഷാദ് ഷെരീഫ് സ്വാഗതവും വർക്കിങ് പ്രസിഡന്റ് ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

