കെ.കെ.എം.എ ബ്രാഞ്ച് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
text_fieldsകെ.കെ.എം.എ ബ്രാഞ്ച് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കുവൈത്തിൽ ഉടനീളം കെ.കെ.എം.എ മതകാര്യ സമിതിയുടെ കീഴിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. കേന്ദ്ര, സോണൽ, ബ്രാഞ്ച്, യൂനിറ്റ് നേതാക്കളും പ്രവർത്തകരും മറ്റ് സാമൂഹിക പ്രവർത്തകരും പങ്കെടുത്ത നോമ്പുതുറയിൽ വിവിധ വാഗ്മിമാർ റമദാൻ സന്ദേശം നൽകി. ഫർവാനിയ സോണലിന് കീഴിലുള്ള അബ്ബാസിയ, ജലീബ് ബ്രാഞ്ചുകളുടെയും സിറ്റി സോണലിന് കീഴിലുള്ള ഹവല്ലി, ജഹ്റ, കർണാടക ബ്രാഞ്ചുകളുടെയും അഹ്മദി സോണലിന് കീഴിലുള്ള ഫഹാഹീൽ, അബു ഹലീഫ, മംഗഫ്, മെഹബുല്ല ബ്രാഞ്ചുകളുടെയും നോമ്പുതുറകളാണ് നടന്നത്.മറ്റു ബ്രാഞ്ചുകളിലും സോണലുകളിലും വരുംദിവസങ്ങളിൽ ഇഫ്താർ സംഗമങ്ങൾ നടക്കുമെന്ന് കെ.കെ.എം.എ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

