അബ്ദുൽ ഫത്താഹ് തയ്യിലിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsകെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിലിന് സംഘടന നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: രണ്ടു പതിറ്റാണ്ടിലേറെ കുവൈത്തിലെ സാമൂഹിക രംഗത്ത് സജീവമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിലിന് കേന്ദ്ര ജനറൽ കൗൺസിൽ യാത്രയയപ്പ് നൽകി.കുവൈത്തിൽ മത, സാമൂഹിക, സാംസ്കാരിക, സാഹിത്യ, മാധ്യമപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കെ.കെ.എം.എ സ്ഥാപക നേതാക്കളിലൊരാളാണ്.
അദ്ദേഹത്തിെൻറ മടക്കം കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് വലിയൊരു നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിെൻറ അനുഭവ സമ്പത്ത് നാടിന് ഉപകരിക്കെട്ടയെന്ന് അനുമോദന പ്രഭാഷണത്തിൽ കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ആശംസിച്ചു. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം കവ്വായി അധ്യക്ഷത വഹിച്ചു.
അബ്ദുൽ കലാം മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. പി.എം.ടി ലീഡർ പി.കെ. അക്ബർ സിദ്ദിഖ്, കേന്ദ്ര വൈസ് ചെയർമാൻ ഹംസ മുസ്തഫ, ഇബ്രാഹിം കുന്നിൽ, വർക്കിങ് പ്രസിഡൻറ് കെ. ബഷീർ, ബി.എം. ഇക്ബാൽ, ട്രഷറർ സി. ഫിറോസ്, സംസ്ഥാന കമ്മിറ്റി നേതാക്കളായ മുഹമ്മദ് അലി മാത്ര, ബഷീർ അമേത്ത്, കേന്ദ്ര വൈസ് പ്രസിഡൻറുമാർ, സോൺ, ബ്രാഞ്ച്, യൂനിറ്റ് നേതാക്കൾ എന്നിവർ സംസാരിച്ചു.കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും കേന്ദ്ര അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ നന്ദിയും പറഞ്ഞു.

