കെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കെ.കെ.എം.എ അഹ്മ്മദി സോണൽ ഇഫ്താർ സംഗമം മംഗഫ് നജാത് സ്കൂളിൽ നടന്നു. ഫഹാഹീൽ, മഹ്ബൂല, അബുഹലിഫ, മംഗഫ്, ഫിന്റാസ് ബ്രാഞ്ചുകൾ സംയുക്തമായാണ് ഇഫ്താർ സംഘടിപ്പിച്ചത്. സുബൈർ മൗലവി ആലക്കോട് മുഖ്യ പ്രഭാഷണം നടത്തി.
മിശാൽ അബ്ദുള്ള അൽ അൻസാരി, അഹ്മദ് അൽ മഗ്രിബ് കൺട്രിഹെഡ് മൻസൂർ ചൂരി എന്നിവർ ആശംസകൾ നേർന്നു. കെ.കെ.എം.എ കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ.സി. റഫീഖ് ഉദ്ഘാടനം ചെയ്തു. അഹമ്മദി സോൺ പ്രസിഡന്റ് പി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. അൽ അമീൻ അഷ്റഫ് ചടങ്ങിൽ ഖിറാഅത്ത് നടത്തി.
കെ.കെ.എം.എ.കേന്ദ്ര ഭാരവാഹികളായ എ.പി. അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ, ബി.എം. ഇക്ബാൽ, നവാസ് ഖാദിരി, സംസം അബ്ദുൽ റഷീദ്, ഒ.പി. ശറഫുദ്ധീൻ, മുനീർ കുനിയ എന്നിവർ സംബന്ധിച്ചു. ഇ.ഇസ്മായിൽ, നയീം ഖാദിരി, സുബൈർ പാറ്റയിൽ, എ.ജി.അഷ്റഫ്, അബ്ദുൽ അസീസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.പ്രോഗ്രാം ജനറൽകൺവീനർ സി.എം. അഷ്റഫ് സ്വാഗതവും സോണൽ ട്രഷറർ കെ.പി.നിയാദ് നന്ദിയും പറഞ്ഞു.

