കെ.കെ.എം.എ അഹ്മദി സോണൽ ഇഫ്താർ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ അഹ്മ്ദി സോണൽ ഇഫ്താർ സംഗമം മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്നു. ഫഹാഹീൽ, അബു ഹലീഫ, മെഹബുല, മംഗഫ്, ഫിൻതാസ് ബ്രാഞ്ചുകളിൽ നിന്നുള്ള മെംബർമാരും കുടുംബാംഗങ്ങളും കെ.കെ.എം.എ കേന്ദ്ര നേതാക്കളും ബ്രാഞ്ച് പ്രതിനിധികളും പങ്കെടുത്തു.
പൊതുചടങ്ങിന് സോണൽ സെക്രട്ടറി കെ.ടി. റഫീഖ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹാരിസ് പി.എം അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ ചെയർമാൻ അബ്ദുൽ സലാം എ.പി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഹക്കീം അഹ്സനി റമദാൻ പ്രഭാഷണം നടത്തി. മുഹമ്മദ് അലി കടിഞ്ഞിമൂല, നൗഫൽ എ.ടി, ബഷീർ ഉദിനൂർ, നയീം കാദിരി, ഇസ്മായിൽ, അബ്ദുൽ അസീസ്, അഷ്റഫ്, സുബൈർ പാറ്റയിൽ എന്നിവർ നേതൃത്വം നൽകി. പോഗ്രാം കമ്മിറ്റി കൺവീനർ സി.എം. അഷ്റഫ് നന്ദി പറഞ്ഞു.

