കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsഅബ്ദുൽ റഷീദ്, സർജാദ്, സബീബ് മൊയ്ദീൻ, പി.സാകിർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അബ്ബാസിയ ബ്രാഞ്ച് വാർഷിക ജനറൽ ബോഡിയോഗം അബ്ബാസിയ എവർ ഗ്രീൻ ഹാളിൽ നടന്നു. പ്രസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ യോഗം ഉദ്ഘാടനം ചെയ്തു. ഹരീഷ് മോൻ പ്രവർത്തന റിപ്പോർട്ടും സർജാദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഇബ്രാഹിം കുന്നിൽ,സുൽഫി, പി.പി.പി.സലീം, എം.പി.ജംഷിദ് ,നജ്മുദ്ധീൻ, പി.എം. ഹാരിസ് ,ഒ.പി ശറഫുദ്ദീൻ, നിസ്സാം നാലകത്ത് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം സ്വാഗതവും ബ്രാഞ്ച് ജനറൽ സെക്രട്ടറി സബീബ് മൊയ്തീൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ റഷീദ് (പ്രസി),സബീബ് മൊയ്ദീൻ (ജന.സെക്ര), പി.സാകിർ (ട്രഷ),സി.സർജാദ് (വർക്കിങ് പ്രസിഡന്റ്), ഹരീഷ് മോൻ, കെ.ഇ.അബ്ദുൽ മജീദ്, വി.എം. അബ്ദുൽ സലീം, ഹാസിം, ഇസ്മാഈൽ ഒ.കെ, സഫ്വാൻ,സലാഹുദ്ദീൻ,അബ്ദുൽ റഹ്മാൻ, (വൈ. പ്രസി), പി.എം.മൻസൂർ (കമ്യൂണിക്കേഷൻ സെക്രട്ടറി), എൻ.കെ. മജീദ് (അഡ്മിൻ സെക്രട്ടറി).

