കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് മെഗാ ഇഫ്താർ സംഗമം ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. കെ.കെ.എം.എ രക്ഷാധികാരി സിദ്ദീഖ് കൂട്ടുമുഖം ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. അമീൻ മൗലവി ചേകനൂര്‍ റമദാൻ സന്ദേശം നൽകി. നൈഫ സൈനബ് ഖുർആൻ പാരായണം നിർവഹിച്ചു. ബ്രാഞ്ച് ഇവന്റ് വൈസ് പ്രസിഡന്റ് ഷാഫി ഷാജഹാൻ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
കേന്ദ്ര ചെയർമാൻ എ.പി.അബ്ദുൽ സലാം, ആക്ടിങ് പ്രസിഡന്റ് കെ.സി. റഫീഖ്, ട്രഷറർ മുനീർ കുനിയ, ഖാലിദ്, ഒ. പി. ശറഫുദ്ധീൻ, കെ.സി. അബ്ദുൽ കരീം,കെ.എച്ച്. മുഹമ്മദ് കുഞ്ഞി, അഷ്റഫ് മങ്കാവ്, ശരീഫ് പി.എം. ടി.ഫിറോസ്, പി.പി.പി.സലീം, അബ്ദുൽ ലത്തീഫ് ഷാദിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷംസീർ നാസ്സർ പരിപാടി ക്രോഡീകരിച്ചു.

