കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഇഫ്താർ
text_fieldsകെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽ
മുഹമ്മദ് അമീൻ മൗലവി ചേകന്നൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് ഇഫ്താർ സമ്മേളനം ഇന്റഗ്രേറ്റഡ് സ്കൂളിൽ നടന്നു. അയ്മൻ ഖിറാഅത്ത് നടത്തി. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.കെ. അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അമീൻ ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ഫർവാനിയ സോണൽ പ്രസിഡന്റ് വി.കെ. നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് അമീൻ ചേകന്നൂർ, അയ്മൻ, ഇഫ്താർ സമ്മേളനത്തിനുവേണ്ടി വേദി ഒരുക്കിത്തന്ന ഷറഫുദ്ദീൻ എന്നിവരെ ചടങ്ങിൽ കേന്ദ്ര സെക്രട്ടറി കെ.സി. റഫീഖ് മെമന്റോ നൽകി ആദരിച്ചു. അബ്ബാസിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി അർഷാദ് ഷെരീഫ് സ്വാഗതവും റിലീഫ് വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.

