കെ.കെ. ഐ.സി വിവിധ പരിപാടികൾ സംഘടിപ്പിക്കും
text_fieldsകെ.കെ. ഐ.സി കൗൺസിൽ യോഗത്തിൽ അസ്ലം കാപ്പാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ. ഐ.സി) ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിവിധ ജീവകാരുണ്യ, പ്രബോധന, വിദ്യാഭ്യാസ, ഖുർആൻ മത്സര പരിപാടികൾ സംഘടിപ്പിക്കും. സെന്ററിന്റെ സമ്പൂർണ്ണ കൗൺസിൽ യോഗത്തിൽ പരിപാടികൾക്ക് രൂപം നൽകി.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ പി.എൻ.അബ്ദുറഹ്മാൻ, കെ.സി.അബ്ദുൽ ലത്തീഫ്, സ്വാലിഹ് സുബൈർ, അബ്ദുൽ അസീസ് നരക്കോട്ട്, മുഹമ്മദ് അസ്ലം കാപ്പാട്, അഷ്റഫ് ഏകരൂൽ, ഹാറൂൺ അബ്ദുൽ അസീസ്, അൻവർ കാളികാവ് എന്നിവർ വിശദീകരിച്ചു.
സെന്റർ പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി സുനാഷ് അബ്ദു ഷുക്കൂർ സ്വാഗതവും പി.ആർ. സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വിവിധ പരിപാടികൾക്ക് പി.എൻ.അബ്ദുൽ ലത്തീഫ് മദനി മുഖ്യ രക്ഷാധികാരിയായും, സി.പി.അബ്ദുൽ അസീസ് ചെയർമാനും, ഹാഫിദ് മുഹമ്മദ് അസ്ലം, പി.എൻ.അബ്ദുറഹിമാൻ എന്നിവർ വൈസ് ചെയർമാൻമാരും, സുനാഷ് അബ്ദു ഷുക്കൂർ ജനറൽ കൺവീനറും, സക്കീർ കെ.എ, അബ്ദുസ്സലാം സ്വലാഹി, അബ്ദുറഹിമാൻ തങ്ങൾ കൺവീനറുമായുള്ള സ്വാഗത സംഘം കമ്മിറ്റി രൂപവത്ക്കരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

