കെ.കെ.ഐ.സി അധ്യാപക പരിശീലനം
text_fieldsകുവൈത്ത് സിറ്റി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടത്തുന്ന, കുവൈത്തിലെ ഇസ്‌ലാഹി മദ്റസ അധ്യാപകർക്കായുള്ള രണ്ടാം വട്ട പരിശീലന കോഴ്‌സ് സംഘടിപ്പിച്ചു. അബ്ദുർറഷീദ് കുട്ടമ്പൂര് നേതൃത്വം നൽകി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് അധ്യക്ഷത വഹിച്ചു. പരിശീലനത്തിൽ വിവിധ മദ്റസകളിൽ നിന്നായി അറുപതിലധികം അധ്യാപകർ പങ്കെടുത്തു. വിദ്യാർത്ഥികളുമായുള്ള ബന്ധം, മാനസിക വികാസം, കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്തൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു നടന്ന രണ്ട് ദിവസത്തെ പരിശീലനം.
സാജു ചെമ്നാട് കോ ഓർഡിനേഷൻ നിർവ്വഹിച്ചു. പരിശീലന സമാപനം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ ഉദ്ഘാടനം ചെയ്തു.
പങ്കെടുത്ത അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ കെ.കെ.ഐ.സി ഭാരവാഹികളായ കെ.സി.അബ്ദുല്ലത്തീഫ്, മുഹമ്മദ് അസ്ലം കപ്പാട്, കെ.സി.അബ്ദുൽ മജീദ്, അഷറഫ് ഏകരൂൽ എന്നിവർ വിതരണം ചെയ്തു. ട്രയിനർ അബ്ദുർറഷീദ് കുട്ടമ്പൂരിനുള്ള ഉപഹാരം ഇസ്‌ലാഹി സെന്റർ വിദ്യാഭ്യാസ അസിസ്റ്റന്റ് സെക്രട്ടറി അൽ അമീൻ അബ്ദുൽ അസീസ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

