കെ.കെ.ഐ.സി പഠന ക്യാമ്പ്; വഫ്റ റിസോർട്ടിൽ നടന്ന ക്യാമ്പിൽ വിവിധ പഠന-വിനോദ സെഷനുകൾ അരങ്ങേറി
text_fieldsകെ.കെ.ഐ.സി പഠന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ദഅവ വിഭാഗം ആഭിമുഖ്യത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. വഫ്റ റിസോർട്ടിൽ നടന്ന ക്യാമ്പിൽ വിവിധ പഠന-വിനോദ സെഷനുകൾ അരങ്ങേറി. ഷമീർ മദനിയുടെ നേതൃത്വത്തിൽ നടന്ന ഐസ് ബ്രേക്കിംഗ് സെഷനോടെയാണ് ക്യാമ്പിന് തുടക്കമായത്.
അബ്ദുറഹ്മാൻ തങ്ങൾ, അദ്നാൻ, സൈൻ ഷുക്കൂർ, പി.എൻ.അബ്ദുറഹ്‌മൻ, പി.എൻ. അബ്ദുൽ ലത്തീഫ് മദനി, മുസ്തഫ സഖാഫി, അബ്ദുസ്സലാം സ്വലാഹി , പി.എൻ. അബ്ദുറഹിമാൻ, അഷ്റഫ് ഏകരൂൽ, അബ്ദുറഹിമാൻ തങ്ങൾ, അബ്ദുൽ അസീസ് നരക്കോട്,അബ്ദു സലാം സ്വലാഹി എന്നിവർ എന്നിവർ പഠന സെഷന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഷമീർ മദനി ആമുഖ പ്രഭാഷണം നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ തങ്ങളുടെ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

