കെ.കെ.ഐ.സി വിദ്യാർഥി സമ്മേളനം പ്രചാരണോദ്ഘാടനം നിർവഹിച്ചു
text_fieldsകെ.കെ.ഐ.സി വിദ്യാർഥി സമ്മേളനം പ്രചാരണോദ്ഘാടനം പി.എൻ. അബ്ദുൽ ലത്തീഫ് മദനി
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ കുവൈത്ത് വിദ്യാർഥി സമ്മേളനത്തിന്റെ പോസ്റ്റർ പ്രചാരണോദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് ഭാരവാഹികളായ അസ്ലം കാപ്പാട്, സക്കീർ കൊയിലാണ്ടി, എൻ.കെ. അബ്ദുസ്സലാം, കെ.സി.അബ്ദുൽ ലത്തീഫ്, ഹാറൂൻ അബ്ദുൽ അസീസ്, അനിലാൽ ആസാദ്, ഹാഫിദ് മുഹമ്മദ് അസ്ലം, അസീസ് നരക്കോട്, നജ്മൽ ഹംസ, പി.പി. സഫറുദ്ദീൻ, നസീബ്, നൗഫൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
നവംബർ 17, 18 തീയതികളിലായാണ് പത്താമത് കുവൈത്ത് വിദ്യാർഥി സമ്മേളനം. സമ്മേളനത്തിന്റെ വിജയത്തിനായി പി.എൻ. അബ്ദുൽ ലത്തീഫ് മദനി (മുഖ്യരക്ഷാധികാരി), സി.പി. അബ്ദുൽ അസീസ് (ചെയർ.), ഹാഫിദ് മുഹമ്മദ് അസ്ലം (വൈസ് ചെയർ.), സുനാശ് ഷുക്കൂർ (ജന. കൺ.), ഹാറൂൻ അബ്ദുൽ അസീസ് (കൺ.), ശബീർ സലഫി (ജോ. കൺ.) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

