സൂംബാ ഡാൻസ്; അധ്യാപകന്റെ സസ്പെൻഷൻ പ്രതിഷേധാർഹം- കെ.കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: സ്കൂളുകളിൽ നടപ്പിലാക്കിയ സൂംബാ ഡാൻസിൽ വിസമ്മതം അറിയിച്ച എടത്തനാട്ടുകര സ്കൂൾ അധ്യാപകനും, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്ത സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തികഞ്ഞ ഫാഷിസവും അപരിഷ്കൃതവുമാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി).
സൂംബാ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസവകുപ്പ് തന്നെ സുംബയോട് വിയോജിപ്പ് പ്രകടിപ്പിച്ച അധ്യാപകനെ സസ്പെന്റ് ചെയ്യാന്‍ നിർദേശിച്ചത് ഇരട്ടത്താപ്പാണ്.
സംസ്ക്കാരികമായി അരോചകമായ ശീലങ്ങളെ വിദ്യാർഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥരെ അത്തരം ശീലങ്ങളുടെ ബാധ്യസ്ഥരാക്കാൻ സർക്കാർ ശ്രമിക്കുന്നത് അപകടത്തെ വിളിച്ചുവരുത്തലാണ്. വിയോജിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുകയല്ല ഒരു ജനാധിപത്യ സർക്കാറിന്റെ രീതി എന്നും ഇസ് ലാഹി സെന്റർ പത്രക്കുറിപ്പിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

