കെ.കെ.ഐ.സി സർഗവസന്തം 21ന്
text_fieldsകുവൈത്ത് സിറ്റി: കെ.കെ.ഐ.സിയുടെ ആഭിമുഖ്യത്തിൽ കുവൈത്തിലെ അഞ്ചു മേഖലകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്റസ വിദ്യാർഥികൾക്കായി ‘സർഗ വസന്തം 2025’ എന്ന പേരിൽ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് പരിപാടി. പി.എൻ. അബ്ദുൾ ലത്തീഫ് മദനി മുഖ്യ രക്ഷാധികാരിയായും സി.പി. അബ്ദുൽ അസീസ് (ചെയർമാൻ), സുനാഷ് ഷുക്കൂർ (ജനറൽ കൺവീനർ), അബ്ദുൽ അസീസ് നരക്കോട്ട് (കൺവീനർ), അബ്ദുസ്സലാം സ്വലാഹി, അൽ അമീൻ അബ്ദുൽ അസീസ് (ജോയിന്റ് കൺവീനർമാർ) എന്നിവർ പ്രധാന ഭാരവാഹികളായും സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ വകുപ്പ് കൺവീനർമാരെയും കമ്മിറ്റിയംഗങ്ങളെയും നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
