കെ.കെ.ഐ.സി സാൽമിയ മദ്റസ പ്രവേശനോത്സവം
text_fieldsകെ.കെ.ഐ.സി സാൽമിയ മദ്റസ പ്രവേശനോത്സവത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) സാൽമിയ മദ്റസ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ പി.എൻ അബ്ദുൽ ലത്തീഫ് മദനി വിതരണം ചെയ്തു.
ഷംസു അഡക്കാനി, ഫാറൂഖ് ഹവല്ലി, സി.പി.അബ്ദുൽ അസീസ്, മുഹമ്മദ് അസ്‌ലം കാപ്പാട്, മഹ്ബൂബ് കാപ്പാട്, പി.ടി.എ പ്രസിഡന്റ് റമീസ് എന്നിവർ ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ തങ്ങൾ ബോധവൽക്കരണ പ്രഭാഷണം നടത്തി. മുഹമ്മദ് റാഷിദ് സ്വാഗതവും, നൗഷാദ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

