വിദ്യാർഥികളുടെ മികവ് ഉയർത്തി കെ.കെ.ഐ.സി സഹവാസ ക്യാമ്പ്
text_fieldsകെ.കെ.ഐ.സി സഹവാസ ക്യാമ്പിൽ കുട്ടികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വിദ്യാർഥികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കബദ് ഫാം ഹൗസിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഒമ്പതു മുതൽ 12 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു.
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹിക്ക്മി ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളുടെ ക്യാമ്പിൽ അംജദ് മദനി, അഷ്റഫ് മദനി ഏകരൂൽ, പി.എൻ. അബ്ദുറഹ്മാന് , അബ്ദുസ്സലാം സലാഹി,സമീർ അലി ഏകരൂൽ, ഹാഫിദ് മുഹമ്മദ് അസ്ലം, ഷഫീക്ക് മോങ്ങം, അബ്ദുൽ അസീസ് നരക്കോട്ട്, ഡോ. യാസിർ, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡി.ആർ. സലീം എന്നിവർ ക്ലാസെടുത്തു.പെൺകുട്ടികളുടെ ക്യാമ്പിൽ സനിയ്യ ബീവി ടീച്ചർ, ശാകിറ ടീച്ചർ കൊല്ലം, ഡോ.നസ്ല, ഫൈസ, അംജദ് മദനി, അബ്ദുസ്സലാം സലാഹി, ഷഫീക്ക് മോങ്ങം എന്നിവർ ക്ലാസെടുത്തു. ക്യാമ്പിൽ വിനോദ പരിപാടികളും ഉൾപ്പെടുത്തിയിരുന്നു.
സമാപന പരിപാടിയിൽ കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ്, എജുക്കേഷൻ സെക്രെട്ടറി അബ്ദുൽ അസീസ് നരക്കോട്ട് എന്നിവർ സംസാരിച്ചു. അംജദ് മദനി സമാപന ഭാഷണം നടത്തി. കെ.കെ.ഐ.സി.എജുക്കേഷൻ അസിസ്റ്റന്റ് സെക്രട്ടറി അൽ അമീൻ നന്ദി പറഞ്ഞു. സാലിഹ് സുബൈർ, സാജു ചേംനാട്, ഷമീർ മദനി കൊച്ചി, സനിയ, നസീമ, സീനത്ത്, ഷബ്ന, ബബിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

