വിദ്യാർഥികൾക്ക് കെ.കെ.ഐ.സി റെസിഡന്റൽ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) എജുക്കേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ ഇസ്ലാമിക്ക് എജുക്കേഷൻ എന്റർടൈമെന്റ് റെസിഡന്റൽ (ഇൻസ്പെയർ) എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മേയ് ഒന്ന്, രണ്ട് , മൂന്ന് തീയതികളിലായി കബദ് ഫാം ഹൗസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഒമ്പതു മുതൽ 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് പരിപാടികൾ നടക്കുക.
പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും, ആവിശ്യമായ ക്ലാസുകൾ, എന്റർടൈമെന്റുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്യാമ്പെന്ന് സംഘാടകർ അറിയിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹിക്ക്മി, അംജദ് മദനി, പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, അബ്ദുസ്സലാം സ്വലാഹി, അഷ്റഫ് ഏകരൂൽ, അബ്ദുറഹ്മാൻ തങ്ങൾ, സമീർ അലി ഏകരൂൽ, ഷഫീഖ് മോങ്ങം, സാജു ചെമനാട്, ഷമീർ മദനി ,ഡോ. യാസർ എന്നിവർ ക്യാമ്പിൽ വിവിധ സെഷനുകളിൽ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

